പോർച്ചുഗലിൽ വെച്ച് 2024 മാർച്ച് 1 മുതൽ 10 വരെ നടക്കുന്ന നാല്പത്തിനാലാമത് പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡോ. ബിജു സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ‘അദൃശ്യജാലകങ്ങൾ’.
ചൈന, ജപ്പാൻ, ഇറ്റലി, അർജന്റീന, കാനഡ, യു കെ, ഫ്രാൻസ്, യു എസ് എ, ഹംഗറി, ഫിലിപ്പൈൻസ്, സ്‌പെയിൻ, എസ്റ്റോണിയ, ഓസ്ട്രിയ തുടങ്ങീ മുപ്പത്തിരണ്ട് രാജ്യങ്ങളിൽ നിന്നുള്ള 90 സിനിമകളാണ് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
2023 നവംബറിൽ എസ്റ്റോണിയയിലെ താലിൻ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയർ നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്.
ഡോ. ബിജു തന്നെയാണ് ഫേയ്സബുക്കിലൂടെ വിവരം പങ്കുവെച്ചത്. 2019 ൽ ഡോ. ബിജുവിന്റെ ‘പെയിന്റിങ് ലൈഫ്’ എന്ന ചിത്രം പോർട്ടോ ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടേഴ്സ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ഡോ. ബിജുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
പോർച്ചുഗലിൽ 2024 മാർച്ച് ഒന്ന് മുതൽ പത്തു വരെ നടക്കുന്ന നാല്പത്തി നാലാമത് പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അദൃശ്യ ജാലകങ്ങൾ മത്സര വിഭാഗത്തിൽ .
മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മുപ്പതു സിനിമകളുടെ ലൈൻ അപ് പ്രസിദ്ധീകരിച്ചു.
മേളയിൽ വിവിധ വിഭാഗങ്ങളിലായി മുപ്പത്തി രണ്ടു രാജ്യങ്ങളിൽ നിന്നും തൊണ്ണൂറു ഫീച്ചർ സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത് . ഏറ്റവും കൂടുതൽ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടത് ഏഷ്യയിൽ നിന്നാണ് . ഇന്ത്യയിൽ നിന്നും അദൃശ്യ ജാലകങ്ങൾ മാത്രമാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് . ചൈന , ജപ്പാൻ , ഇറ്റലി , അർജന്റീന, കാനഡ ,യു കെ , ഫ്രാൻസ് , യു എസ് എ , ഹംഗറി , ഫിലിപ്പൈൻസ് , സ്‌പെയിൻ , എസ്റ്റോണിയ, ഓസ്ട്രിയ , തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അദൃശ്യ ജാലകങ്ങൾക്ക് ഒപ്പം മത്സര വിഭാഗത്തിൽ ഉള്ളത്.
Read more
2019 ൽ സംവിധാനം ചെയ്ത പെയിന്റിങ് ലൈഫ് എന്ന ഇംഗ്ളീഷ് ഭാഷയിലുള്ള സിനിമ പോർട്ടോ മേളയിൽ ഡയറക്ടേഴ്സ് വീക്ക് എന്ന വിഭാഗത്തിൽ ക്രിട്ടിക്സ് അവാർഡ് നേടിയിരുന്നു.
2023 നവംബറിൽ എസ്റ്റോണിയയിലെ താലിൻ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയി ൽ ആയിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. 2024 ജനുവരിയിൽ ബംഗ്ളാദേശിലെ ധാക്ക അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ലോക സിനിമാ വിഭാഗത്തിലേക്കും അദൃശ്യ ജാലകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.