മുത്തശ്ശി ഈ പ്രേതങ്ങളുമായി ബന്ധപ്പെടാറുണ്ടോ..? ആകാശഗംഗയിലെ രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആകാശഗംഗ 2വിലെ രസകരമായൊരു രംഗം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ആകാശഗംഗ 2 വില്‍ ആരതി എന്ന പുതുമുഖമാണ് പ്രധാന വേഷത്തിലെത്തുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ എന്നിവരും ചിത്രത്തിലുണ്ട്.

1999 ലാണ് ആകാശ ഗംഗ പുറത്തു വന്നത്. വിനയന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിത്. റിയാസും ദിവ്യ ഉണ്ണിയും മയൂരിയുമായിരുന്നു പ്രധാന താരങ്ങള്‍.

ഇവരെ കൂടാതെ ഇന്നസെന്റ് , ജഗദീഷ്, കല്പന, രാജന്‍.പി .ദേവ് തുടങ്ങീ വലിയ ഒരു താരനിരയും സിനിമയില്‍ ഉണ്ടായിരുന്നു. മലയാളത്തിലെ എക്കത്താലെയും മികച്ച ഹൊറര്‍ സിനിമകളില്‍ ഒന്നായാണ് ആകാശഗംഗ അറിയപ്പെടുന്നത്. സിനിമയിലെ ഹാസ്യരംഗങ്ങളും ഗാനങ്ങളും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more

https://www.youtube.com/watch?time_continue=259&v=AgYH95pB9hY&feature=emb_title