സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍; 1921 പുഴ മുതല്‍ പുഴ വരെ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രാമസിംഹന്‍ ‘ സംവിധാനം ചെയ്യുന്ന ‘ 1921, പുഴ മുതല്‍ പുഴ വരെ ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അലി അക്ബറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, കോഴിക്കോട് നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിങും ‘രാമസിംഹ’നാണ് നിര്‍വഹിച്ചിരിക്കുന്നത്. കൂടാതെ സംഘട്ടന രംഗങ്ങള്‍ക്ക് പിറകിലും ‘ രാമസിംഹനാണ്’. സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കഥ പൂര്‍ണമായും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ലെന്നും മുഴുവന്‍ പറയാന്‍ ശ്രമിച്ചാല്‍ എട്ടു മണിക്കൂര്‍ വരെ നീളുമെന്ന് മറ്റൊരു പരിപാടിയില്‍ ചിത്രത്തിന്റെ നിര്‍മാതാവായ അലി അക്ബര്‍ പറഞ്ഞിരുന്നു.

സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.

Read more

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ”വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.