ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് തല്ലി അവതാരക, സംഭവം ധനുഷ് ചിത്രത്തിന്റെ ചടങ്ങിനിടെ; വീഡിയോ

ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനിടെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് തല്ലി അവതാരക. ആള്‍ക്കൂട്ടത്തിനിടെയാണ് അവതാരകയായ ഐശ്യര്യ രഘുപതിക്ക് നേരെ ഒരു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. ഇതോടെ അവതാരക പ്രതികരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ധനുഷും ക്യാപ്റ്റന്‍ മില്ലറിന്റെ മുഴുവന്‍ ടീമും പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ നിന്ന് തന്നെ ഉപദ്രവിച്ചവനെ പിടിച്ച് ഐശ്വര്യ തല്ലുന്നതും വീഡിയോയില്‍ കാണുന്നത്.

ഉപദ്രവിച്ച ആളുടെ മുഖത്ത് അടിക്കുന്നതിന് മുമ്പ് അയാളോട് തന്റെ കാല്‍ പിടിച്ച് മാപ്പ് പറയാനും ഐശ്വര്യ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തെ കുറിച്ച് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. തന്റെ മേല്‍ കൈവച്ചിട്ട് ഒരു കൂസലില്ലാതെ കടന്നുകളയാന്‍ ശ്രമിച്ചത് തനിക്ക് അംഗീകരിക്കാനായില്ല, അതാണ് അയാളെ പിടിച്ചുവച്ച് തല്ലിയത് എന്നാണ് ഐശ്വര്യ പറയുന്നത്.

”ഒരാള്‍ എന്നെ ശല്യപ്പെടുത്തി. ഞാന്‍ ഉടനെ തന്നെ അവനെ നേരിട്ടു. അടി കൊടുക്കുന്നത് വരെ അവനെ പോകാന്‍ ഞാന്‍ അനുവദിച്ചില്ല. അവന്‍ ഓടി രക്ഷപെടാന്‍ നോക്കി, പക്ഷേ ഞാന്‍ അവന്റെ പിന്നാലെ പോയി പിടിച്ചു നിര്‍ത്തി. ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.”

”ഞാന്‍ അവന് നേരെ ഒച്ചവയ്ക്കുകയും അവനെ അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യര്‍ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ചെറിയ ശതമാനം രാക്ഷസന്മാര്‍ ഉള്ള ലോകത്ത് ജീവിക്കാന്‍ തന്നെ ഭയം തോന്നുന്നു” എന്നാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

Read more

No description available.