മറ്റൊരു ആകര്‍ഷകമായ കഥ; കാന്താര 2 എഴുതിത്തുടങ്ങിയെന്ന് റിഷഭ് ഷെട്ടി

കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രം ‘കാന്താര’യുടെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ജോലികള്‍ ആരംഭിച്ചതായി അറിയിച്ച് റിഷഭ് ഷെട്ടി. പ്രേക്ഷകര്‍ വളരെ ആകാംഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര 2’. ആദ്യ ഭാഗമായ ‘കാന്താര’യുടെ 100-ാം ദിന ആഘോഷവേളയിലാണ് റിഷഭ് ഈ ചിത്രത്തിന്റെ പ്രീക്വല്‍ പ്രഖ്യാപിച്ചത്.

ഉഗാദി പ്രമാണിച്ച് റിഷഭ് തന്നെയാണ് ട്വിറ്ററിലൂടെ രണ്ടാം ഭാഗത്തിന്റെ വിവരം അറിയിച്ചത്. ഈ വേളയില്‍ ‘കാന്താര 2’വിന്റെ എഴുത്ത് ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഏറെ അഭിമാനത്തോടെ ഈ വിവരം നിങ്ങള്‍ പ്രേക്ഷകരെ അറിയിക്കുന്നു. മറ്റൊരു ആകര്‍ഷകമായ കഥ നിങ്ങള്‍ക്ക് ഇത്തവണയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കും’. നിര്‍മ്മാതാക്കള്‍ ട്വിറ്ററില്‍ കുറിച്ചു.

കാന്താരയിലെ കഥയും തെയ്യവും റിഷബ് ഷെട്ടിയുടെ ഗംഭീര പ്രകടനവും തെന്നിന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും പ്രശംസിക്കപ്പെട്ടിരുന്നു. ബോക്‌സ് ഓഫീസ് കീഴടക്കുന്ന കന്നഡ ചിത്രമായി കാന്താര തിളങ്ങി. റിഷബ് ഷെട്ടി തന്നെയാണ് സിനിമയുടെ സംവിധാനവും രചനയും നായക വേഷവും ചെയ്തിരിക്കുന്നത്.

Read more

ഹൊംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ പ്രീക്വലിനായുള്ള കാത്തിരിപ്പിലാണ് ഇ്‌പ്പോള്‍ കാന്താരയുടെ ആരാധകര്‍.