സൈക്കോ ഭാര്യക്കൊപ്പമാണ് താന്‍ താമസിക്കുന്നതെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വെബ് സീരിസ് കാണുന്ന ഭാര്യ എലിസബത്തിന്റെ രസകരമായ വീഡിയോയാണ് ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
“”ഏതോ ടിവി സീരീസില്‍ അമേരിക്കന്‍ പട്ടാളം തീവ്രവാദികളെ വെടിവച്ചു കൊല്ലുന്ന രംഗം ആവേശത്തോടെ കാണുന്ന എലി. ഇനി ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ എന്റെ പേടി. അതെ, സ്ഥിരീകരിച്ചു. സൈക്കോക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്”” എന്നാണ് ബേസില്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
“”അളിയാ ഇവിടെ ഒരു ഐറ്റമുണ്ട്. സ്‌ട്രെഞ്ച് തിങ്‌സ് ആണ് ലഹര. ഇതിനെ അങ്ങോട്ടു വിടാം. നീ ഇങ്ങോട്ടും പോരൂ. രണ്ടും കൂടെ തമ്മില്‍ തല്ലി ചാവട്ടെ”” എന്ന കമന്റുമായാണ് ഷാന്‍ റഹ്മാന്‍ പോസ്റ്റിന് എത്തിയിരിക്കുന്നത്. കില്‍ ഹിം എന്ന കമന്റുകളാണ് നീരജ് മാധവും അജു വര്‍ഗീസും പങ്കുവച്ചിരിക്കുന്നത്.
Read more
https://www.instagram.com/p/CAQXJthn-uD/?utm_source=ig_embed