ഭാവന നായികയായി എത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രം ഈയാഴ്ച തിയേറ്ററുകളില്‍ എത്തില്ല. ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഒഴിവാക്കാന്‍ കഴിയാത്ത ചില കാരണങ്ങളാല്‍ ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രം നാളെ 17ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 – ഫെബ്രുവരി ഞങ്ങള്‍ നിങ്ങളെ തിയേറ്ററില്‍ പ്രതീക്ഷിക്കുന്നു..” എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കയ്‌ക്കൊരു പ്രേമണ്ടാര്‍ന്ന്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്റര്‍ടയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റുഷ്ദി.