താരപുത്രന്‍, നെപ്പോട്ടിസം തുടങ്ങിയ വാക്കുകള്‍ ബോളിവുഡില്‍ ഉയര്‍ന്നിട്ട് കുറച്ചു കാലം ആയെങ്കിലും മലയാളം സിനിമയില്‍ അത് അത്രയ്ക്ക് ഉയര്‍ന്നിട്ടില്ല. താരപുത്രന്‍ എന്ന ലേബല്‍ ഉണ്ടെങ്കിലും, അതിന് പുറത്തേക്ക് വളര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്നതില്‍ നിന്നും സെപ്പറേറ്റഡ് ആയി ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച പാന്‍ ഇന്ത്യന്‍ താരമാണ് ഇന്ന് ദുല്‍ഖര്‍.
ടൊവിനോ തോമസ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി മലയാളത്തില്‍ യൂത്തന്‍മാര്‍ തമ്മില്‍ ഒരു മത്സരമുണ്ടെങ്കിലും അതില്‍ ദുല്‍ഖറിന് മാത്രമായി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു സ്‌പേസ് ഉണ്ടെന്ന്, താരത്തിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും കളക്ഷന്‍ റിപ്പോര്‍ട്ടുകളും കാണിച്ചു തരുന്നുണ്ട്. പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്ന് നില്‍ക്കുന്ന ദുല്‍ഖറിന്റെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളില്‍ ദുല്‍ഖര്‍ തകര്‍ത്ത് അഭിനയിച്ച സിനിമ കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് ആണ് റിലീസ് ചെയ്തത്.
മലയാളത്തിലെ യുവതാരങ്ങളുടെ സോളോ സിനിമകളില്‍ ആദ്യ ദിനം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് കുറുപ്പ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ട്രാക്ക് ചെയ്യുന്ന ഫോറം കേരളമാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. വേള്‍ഡ് വൈഡ് കളക്ഷന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
‘കുറുപ്പ്’ 19 കോടിയാണ് ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് ‘തല്ലുമാല’യാണ്. 7.2 കോടിയാണ് ടൊവിനോ ചിത്രം നേടിയത്. പൃഥ്വിരാജിന്റെ ‘കടുവ’യാണ് മൂന്നാം സ്ഥാനത്ത്. 5.5 കോടിയാണ് ആദ്യദിന കളക്ഷന്‍. തൊട്ടുപിന്നാലെ പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ 5.4 കോടി നേടി നാലാം സ്ഥാനത്തും 3.5 കോടി നേടി ഫഹദിന്റെ ‘ട്രാന്‍സ്’ അഞ്ചാം സ്ഥാനത്തുമാണ്.
മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. ആഗോളതലത്തില്‍ സിനിമ നേടിയത് 112 കോടിയാണ്. 35 കോടി ബജറ്റില്‍ ഒരുക്കിയ കുറുപ്പ് ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിരുന്നു റിലീസ്.
കുറുപ്പിലൂടെ മലയാളത്തിന് സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ദുല്‍ഖര്‍ പിന്നീട് ‘സീതാരാമ’ത്തിലൂടെ തെലുങ്കിലും, ബോളിവുഡില്‍ ‘ഛുപ്’ എന്ന സിനിമയിലൂടെയും തരംഗം സൃഷ്ടിച്ചിട്ടുണ്ട്. തെലുങ്ക് പീരിയോഡിക്കല്‍ റൊമാന്റിക് ചിത്രമായ സീതാരാമം ഓഗസ്റ്റ് 5ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളില്‍ ആദ്യം റിലീസിനെത്തിയ സീതാരാമം പിന്നീട് ഹിന്ദിയിലും വന്നു. ഭാഷാ വ്യത്യാസമില്ലാതെ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. 30 കോടി മുടക്കിയ സിനിമ നൂറ് കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു. തെലുങ്കിലെ യൂത്ത് ഐക്കണുകളുടെ സിനിമകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡ് ആണ് ദുല്‍ഖറിന് ലഭിച്ചത്. തെലുങ്കിലെ ഭൂരിഭാഗം സ്റ്റാറുകളുടെയും ലൈഫ് ടൈം ഗ്രോസ് ദുല്‍ഖര്‍ തകര്‍ത്തിരുന്നു.
ബോളിവുഡില്‍ 2018ല്‍ ‘കര്‍വാന്‍’ എന്ന സിനിമയില്‍ അഭിനയിച്ചായിരുന്നു ദുല്‍ഖറിന്റെ തുടക്കം. 2019ല്‍ എത്തിയ ദുല്‍ഖര്‍ ചിത്രം ‘ദ സോയ ഫാക്ടര്‍’ ഫ്‌ളോപ്പ് ആയതോടെ താരത്തിന്റെ ബോളിവുഡ് കരിയര്‍ അവസാനിച്ചു എന്ന് പലരും വിധി എഴുതിയിരുന്നു. എന്നാല്‍ ഈ വര്‍ഷം എത്തിയ ‘ഛുപ്’ ഹിറ്റ് അടിച്ചു. സിനിമയിലെ ഡാനി എന്ന സൈക്കോ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സിനിമയ്ക്ക് അവകാശപ്പെടാന്‍ ഇല്ലെങ്കിലും ബോളിവുഡില്‍ ഛുപ് ദുല്‍ഖറിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
Read more
അതേസമയം, ‘കിംഗ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഒരുക്കുന്ന സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത മാസ് എന്റര്‍ടെയ്‌നര്‍ ആകും എന്ന് തന്നെയാണ് പ്രതീക്ഷ.