പോര്‍ഷെയുടെ ഏറ്റവും സ്‌റ്റൈലിഷ് വാഹനം സ്വന്തമാക്കി ഫഹദ് ഫാസില്‍; ഈ നിറത്തില്‍ ഇന്ത്യയിലെ ഏക വാഹനം

പോര്‍ഷെയുടെ ഏറ്റവും സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍. കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഈ നിറത്തിലുള്ള ഏക വാഹനമാണ്.

1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമന്‍സുമാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 2981 സിസി എഞ്ചിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 308 കീലോമീറ്ററാണ്.

https://www.instagram.com/p/CGChHTqpKJK/

സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്. ഫഹദും നസ്രിയയും ചേര്‍ന്നാണ് വാഹനം ഏറ്റു വാങ്ങിയത്.

Image may contain: 3 people, people standing

Read more

സീ യു സൂണ്‍ ആണ് ഫഹദിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആമസോണ്‍ പ്രൈം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയിരുന്നു. മാലിക് ചിത്രത്തിന്റെ റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.