ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ശർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎൻയു: ജഹാംഗീര്‍ നാഷണൽ യൂണിവേഴ്സിറ്റി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ നിരവധി വിദ്യാർത്ഥി പ്രക്ഷോപങ്ങളും സമരങ്ങളും പൊട്ടിപുറപ്പെട്ട ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ വിമർശനം ഉയർന്നുവരുന്നുണ്ട്.
‘JNU’ FIRST POSTER OUT… 5 APRIL RELEASE… Behind closed walls of education brews a conspiracy to break the nation.#SiddharthBodke, #UrvashiRautela, #PiyushMishra, #RaviKishan, #VijayRaaz, #RashmiDesai, #AtulPandey and #SonnalliSeygall star in #JNU: #JahangirNationalUniversity.… pic.twitter.com/u3EHcOG7pc
— taran adarsh (@taran_adarsh) March 12, 2024
‘ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ? വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകൾക്ക് പിന്നിൽ രാഷ്ട്രത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്’ എന്നുമാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
Read more
റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏപ്രിൽ 5 നാണ് ചിത്രത്തിന്റെ റിലീസ്.