'കള' മാര്‍ച്ച് 26-ന് തിയേറ്ററുകളിലേക്ക്; സെന്‍സറിംഗ് പൂര്‍ത്തിയായി

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന “കള” സിനിമ റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞ സന്തോഷമാണ് ടൊവിനോ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്ളതിനാലാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ താരത്തിന് വയറിന് പരിക്കേല്‍ക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗിനെത്തിയത്.

ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കള അതികഠിനമായിരുന്നു എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് ഒപ്പമാണ് കള ചെയ്തത്. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാദ്ധ്യമാക്കിയത് എന്നാണ് ചിത്രത്തിലെ ഒരു സ്റ്റില്‍ പങ്കുവെച്ച് ടൊവിനോ ചിത്രത്തിന്റെ പാക്കപ്പ് ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

View this post on Instagram

A post shared by Tovino Thomas (@tovinothomas)

Read more