വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു.
കാന്താര രണ്ടാം ഭാഗം പ്രീക്വൽ ആയാണ് എത്തുന്നത്. ‘കാന്താര – എ ലെജൻഡ് ചാപ്റ്റർ 1’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പഞ്ചുരുളിയുടെ ഉത്ഭവം മുതൽ എ ഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രമേയമാക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് വെറും പ്രകാശമല്ല, ദർശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററിലെ ടാഗ് ലൈൻ.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ. റിലീസിന് മുൻപ് വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. അടുത്ത വർഷം ആദ്യത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram
ഹോമ്പാലെ ഫിലിംസിന്റെ ബാനറിൽ 100 കോടി ബഡ്ജറ്റിൽ മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 16 കോടി രൂപ മുടക്കി നിർമ്മിച്ച ആദ്യ ഭാഗം 410 കോടി രൂപയാണ് ആഗോള കളക്ഷനായി നേടിയത്.