'ലോലന്‍' ഡബിള്‍ റോളില്‍; കരിക്കിന്റെ പുതിയ വീഡിയോ എത്തി

സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്ന കരിക്കിന്റെ പുതിയ വീഡിയോ റിലീസ് ചെയ്തു. . പ്ലസ് ടു ഫ്രീ പിരീഡ് എന്ന പുതിയ വീഡിയോയില്‍ കരിക്കിന്റെ മുഴുവന്‍ താരങ്ങളും എത്തുന്നുണ്ട്.ലോലന്‍ തന്റെ പ്രേമഭാജനമായ അശ്വതി അച്ചുവിനെ കണ്ടുമുട്ടുന്നതുമായി വന്ന തേരാപാരയുടെ 20-ാം എപ്പിസോഡിന് ശേഷമുള്ള പുതിയ വീഡിയോ ആണിത്.

ഒരു പ്ലസ് ടു ക്ലാസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പുതിയ വീഡിയോയില്‍ ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് ഡബിള്‍ റോളിലാണ് എത്തുന്നത്.

നിഖില്‍ ആണ് കരിക്കിന്റെ അമരക്കാരന്‍, കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍ , ജീവന്‍ എന്നിവരാണ് കരിക്കിലെ പ്രധാനകഥാപാത്രങ്ങള്‍. തേരാ പാരായിലെ ഷിബുവും ലോലനും ജോര്‍ജ്ജും ബ്രിട്ടോയും ശംഭുവുമൊക്കെ ഏറെ ശ്രദ്ധനേടിയ കഥാപാത്രങ്ങളാണ്.

Read more

കൂട്ടത്തില്‍ ലോലനും ജോര്‍ജ്ജുമാണ് ഏറെ ആരാധകരെ സ്വന്തമാക്കിയത്. മാത്രമല്ല ജോര്‍ജ്ജും ബ്രിട്ടോയുമായി അഭിനയിക്കുന്നവര്‍ അടുത്തിടെ സിനിമാപ്രവേശനവും നടത്തുകയുണ്ടായി.