സുരാജ് വെഞ്ഞാറമൂടിനെയും സൗബിന് ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25” ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന് കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്.
“ഗൂഗിള്‍ കുട്ടപ്പന്” എന്നാണ് തമിഴ് റീമേക്കിന്റെ പേര്. പത്തു വര്‍ഷത്തിലേറെ കാലമായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. രവി കുമാര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Director #Vikraman sir at the #GoogleKuttapan pooja. pic.twitter.com/9YeSXcVWNm
— Kᴏʟʟʏ Sᴛᴜᴅɪᴏꜱ ™ (@KollyStudios) January 28, 2021
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്ഷാന് അവതരിപ്പിക്കുക. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ പൂജ ചടങ്ങുകളും നടന്നു. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കും. ഏപ്രിലില്‍ വിദേശത്ത് പത്തു ദിവസത്തെ ഷൂട്ടിംഗും നടക്കും.
#GoogleKuttapan – the Tamil remake of #AndroidKunjappan, #Tharshan #Losliya in the lead role.
#KSRavikumar pic.twitter.com/gO6huuEFyK
— V2 Cinemas (@V2Cinemas) January 28, 2021
Read more
നടന് സൂരജ് ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ റോബോട്ട് ആയി അഭിനയിച്ചത്. സൈജു കുറുപ്പ്, മാല പാര്‍വതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. കെന്റി സിര്‍ദോ എന്ന അരുണാചല്‍ സ്വദേശിനിയാണ് നായികയായി എത്തിയത്.