ഇരുപതുകാരനായി ആമിര്‍ഖാന്‍, അമ്പരന്ന് ആരാധകര്‍; 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയിലര്‍

ആരാധകരെ ഞെട്ടിച്ച് ആമിര്‍ ഖാന്റെ കിടിലന്‍ മേക്കോവര്‍. വിഖ്യാത ടോം ഹാങ്ക്‌സ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്ക് ‘ ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയിലറിലാണ് നടന്റെ അമ്പരപ്പിക്കുന്ന ഇരുപതുകാരനായും നാല്‍പതുകാരനായും ആമിര്‍ ചിത്രത്തിലെത്തുന്നു. ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിങ്, നാഗ ചൈതന്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദന്‍ ആണ്.

വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ആരാധകര്‍ നല്‍കിയത്. ട്രെയിലറില്‍ ജഡായുപ്പാറയും കാണാം. ഓഗസ്റ്റ് 11 ന് ചിത്രം തിയറ്ററുകളിലെത്തും.

ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നവാഗതനായ അദ്വൈത് ചന്ദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Read more