മംമ്ത മോഹന്‍ദാസ് ഹോം ഐസൊലേഷനില്‍; ചിത്രം പങ്കുവെച്ച് നടി

യുഎസിലെ ലൊസ്ആഞ്ചലസില്‍ നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് സ്വയം ഹോം ഐസൊലേഷനില്‍. മംമ്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്്.

“സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. സെല്‍ഫ് ഐസൊലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തു നിന്നെത്തുന്നവര്‍ ഐസൊലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ.” ഐസൊലേഷനെ കുറിച്ച് മംമ്ത പറഞ്ഞു.

Read more

ഈ മാസം 21-ന് ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് മംമ്ത കേരളത്തിലെത്തിയത്. ഐസൊലേഷനിലിരുന്നും പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മംമ്ത ഫോണിലൂടെ നടത്തുന്നുണ്ടെന്ന് അച്ഛന്‍ മോഹന്‍ദാസ് പറഞ്ഞു.