ഇത് ബൈബിളില്‍ ഉള്ള 'ഈശോ' അല്ല; നാദിര്‍ഷ- ജയസൂര്യ കൂട്ടുകെട്ട് വീണ്ടും, നായിക നമിത

“അമര്‍ അക്ബര്‍ അന്തോണി”ക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന പുതിയ ചിത്രം “ഈശോ”യുടെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. “”ബൈബിളില്‍ നിന്നല്ല”” എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഏറെ നിഗൂഢമായ ലുക്കിലാണ് ജയസൂര്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

നമിത പ്രമോദ് ആണ് ചിത്രത്തില്‍ നായിക. അരുണ്‍ നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുനീഷ് വരനാട് ആണ്. റോബി വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുജേഷ് ഹരി രചിക്കുന്ന വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതമൊരുക്കുന്നത്.

ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍, ആര്‍ട്ട് അജിത്ത് രാഘവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊദുവാള്‍, കോസ്റ്റും അരുണ്‍ മനോഹര്‍, റി റെക്കോര്‍ഡിംഗ് ജേക്‌സ് ബിജോയ്.

ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് സൈലക്‌സ് എബ്രഹാം, അസോസിയേറ്റ് വിജീഷ് പിള്ള, കോട്ടയം നസീര്‍, മേക്കപ്പ് പി വി ശങ്കര്‍, സ്റ്റില്‍സ് സിനത് സേവ്യര്‍, ഡിസൈന്‍ 10 പോയിന്റ്‌സ്.

Read more