'ജന ഗണ മന'യ്ക്ക് പിന്നാലെ നിവിന്‍ പോളി ചിത്രവുമായി ഡിജോ ജോസ് ആന്റണി

പൃഥ്വിരാജിന്റെ കരിയറില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’യിലേത്. നിരൂപക ശ്രദ്ധയേറ്റുവാങ്ങിയ ചിത്രം തിയേറ്ററില്‍ വന്‍വിജയമായിരുന്നു.

ജന ഗണ മനയ്ക്ക് ശേഷം ഡിജോ ജോസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നതായുള്ള വാര്‍ത്തയാണ് ഫ്രൈഡെ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് വരാനിരിക്കുന്നത് എന്നും മാര്‍ച്ച് മൂന്നാം വാരത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

കൂടാതെ കാസര്‍ഗോഡും ഉത്തരേന്ത്യയിലുമായി മറ്റ് ഭാഗങ്ങളും ചിത്രീകരിക്കും. ജന ഗണ മനയ്ക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദാണ് പുതിയ സിനിമയുടെയും തിരക്കഥാകൃത്ത്. ഈ വര്‍ഷം പൂജ റിലീസോ ക്രിസ്തുമസ് റിലീസോ ആയിട്ടായിരിക്കും ചിത്രം എത്തുക.

Read more

ജന ഗണ മനയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിയുടെ കഥയാണ് ഇനിയുള്ളത്.