വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഫലം കണ്ടോ? 'തുറമുഖം' എങ്ങനെ? പ്രേക്ഷക പ്രതികരണം

രാജീവ് രവി-നിവിന്‍ പോളി ചിത്രം ‘തുറമുഖ’ത്തിന് മികച്ച പ്രതികരണങ്ങള്‍. മൂന്ന് നാല് തവണ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നില്ല. ഒടുവില്‍ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍ ഏറ്റെടുത്തതോടെയാണ് ഇന്ന് റിലീസ് ചെയ്തത്.

‘ഒരു പക്കാ രാജീവ് രവി ചിത്രം’ എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്. 2019 ല്‍ ചിത്രീകരണം കഴിഞ്ഞ് ചിത്രം നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് റിലീസിനെത്തുന്നത്. ടെക്നിക്കലി ബ്രില്യന്റ് ആണ് എന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നുണ്ട്.


”രാജീവ് രവി യുടെ ക്ലാസിക് ടച്ച് തന്നെ ആണ് പടത്തിന്റെ മെയിന്‍ കൂടാതെ നിവിന്‍ പോളി അര്‍ജുന്‍ അശോകന്റെ ഒക്കെ കിടിലന്‍ പെര്‍ഫോമന്‍സ്. ജോജു ജോര്‍ജ് കുറച്ചു നേരമേ ഉണ്ടായിരുന്നു എങ്കിലും ഉള്ള സമയം മുഴുവന്‍ കിടിലന്‍ ആയിരുന്നു..” എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ചിത്രത്തിനും താരങ്ങള്‍ക്കും സംവിധായകനും കൈയ്യടിച്ചു കൊണ്ടാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം.

Read more

മട്ടാഞ്ചേരി മൊയ്തു എന്ന കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തില്‍ വേഷമിട്ടത്. ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.