ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’യിലെ ‘ഓളെ മെലഡി’ പാട്ടിന് രൂക്ഷ വിമര്‍ശനം. ഗാനത്തിന്റെ തെലുങ്ക് വേര്‍ഷനാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഗാനമാണ് ഓളെ മെലഡി. പാട്ടിലെ വരികളെല്ലാം മാറ്റിയിട്ടുണ്ടെങ്കിലും ‘ഓളെ മെലഡി’ എന്ന ഭാഗം അതുപോലെ തെലുങ്കില്‍ ചേര്‍ത്തിട്ടുണ്ട്.
യഥാര്‍ഥ ഗാനത്തെ കൊന്നുവെന്നും മനോഹരമായ ഗാനം മോശമാക്കിയെന്നും ആരാധകര്‍ പറയുന്നു. തല്ലുമാല നെറ്റ്ഫ്ളിക്സില്‍ എത്തിയത് മുതല്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.
‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്’ ആണ് തല്ലുമാലയുടെ സബ്ടൈറ്റില്‍ ചെയ്തത്. സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്, രചയിതാവ്, സംവിധായകന് എന്നിവരുടെ അനുവാദമില്ലാതെയാണ് എഡിറ്റ് ചെയ്തതെന്നും ഇത് അന്യായവും അനീതിയുമാണെന്ന് ഫില്‍ ഇന്‍ ദ ബ്ലാങ്ക്സാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
Read more
മണവാളന് വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. വ്ളോഗര്‍ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി വേഷമിട്ടത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്, ഓസ്റ്റിന്‍, ആദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന് എന്നിരാണ് മറ്റ് താരങ്ങള്‍.