തിയേറ്ററില്‍ ദുരന്തമായി മാറി മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങള്‍. ഒക്ടോബര്‍ 4ന് വീണ്ടും തിയേറ്ററുകളില്‍ എത്തിയ ‘പലേരി മാണിക്യം’ ചിത്രം ബോക്‌സ് ഓഫീസില്‍ ഫ്‌ളോപ്പ് ആയി മാറിയിരുന്നു. പിന്നാലെ എത്തിയ ‘വല്യേട്ടന്‍’, ‘ആവനാഴി’ എന്നീ ചിത്രങ്ങളുടെ റീ റിലീസും ദുരന്തങ്ങളായി മാറിയിരിക്കുകയാണ്. തിയേറ്ററില്‍ ചെറിയ ചലനം പോലും സൃഷ്ടിക്കാനാകാതെയാണ് ചിത്രം കടന്നുപോകുന്നത്.
ജനുവരി 3 മുതലാണ് ആവനാഴി വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആവനാഴിയുടെ റീ റിലീസ് പലയിടത്തും മുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാതായതോടെയാണ് പലയിടങ്ങളിലും ഷോ ക്യാന്‍സല്‍ ആയിരിക്കുകയാണ്. റീ റിലീസുമായി ബന്ധപ്പെട്ട് ഒരു രീതിയിലുമുള്ള പ്രൊമോഷനും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്.
Another Re-Release Disaster for #Mammootty !!#Aavanazhi has failed to generate any significant momentum in theatres.
Creators & producers should seriously reconsider their strategies before re-releasing Malayalam classics, as this trend seems to be losing its charm. pic.twitter.com/I5Uo3Oh1QA
— 💥Midhun V Panoor💥 (@Midhun2255) January 17, 2025
സിനിമയുടെ വിഷ്വല്‍ – സൗണ്ട് ക്വാളിറ്റിയെ കുറിച്ചും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. 7.1 ശബ്ദ മികവോടെ ഡോള്‍ബി അറ്റ്‌മോസില്‍ പ്രദര്‍ശനത്തിന് എത്തുന്നു എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ വാദം. എന്നാല്‍ സിനിമയുടെ ക്വാളിറ്റി വളരെ മോശമാണെന്നും പ്രതികരണങ്ങളുണ്ട്. അതേസമയം, നേരത്തെ റിലീസ് ചെയ്ത പലേരി മാണിക്യത്തിന് വെറും ഒരു ലക്ഷം രൂപ മാത്രമായിരുന്നു കളക്ഷന്‍ ലഭിച്ചത്.
പല തിയേറ്ററുകളിലും ചിത്രത്തിന്റെ ഷോ ക്യാന്‍സല്‍ ആയിരുന്നു. നവംബര്‍ 29ന് ആയിരുന്നു വല്യേട്ടന്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. ഒരു കോടിയില്‍ താഴെ മാത്രമായിരുന്നു വല്യേട്ടന് ലഭിച്ച കളക്ഷന്‍. ഇനി ‘ഒരു വടക്കന്‍ വീരഗാഥ’യാണ് മമ്മൂട്ടിയുടെതായി റീ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ക്ലാസിക് ചിത്രത്തിന് തിയേറ്ററില്‍ ചലമുണ്ടാക്കാനാവുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.