'തല്ലുമാല'യ്ക്ക് ശേഷം വീണ്ടും ഖാലിദ് റഹ്മാൻ; നായകനായി പൃഥ്വിരാജ്

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ നാല് സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ. മുൻപ് ഉസ്താദ് ഹോട്ടൽ, സപ്തമശ്രീ തസ്കരാ, പറവ തുടങ്ങീ സിനിമകളിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചാണ് ഖാലിദ് റഹ്മാൻ സിനിമയിലെത്തുന്നത്.

സംവിധാനം ചെയ്ത നാല് സിനിമകളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ഖാലിദിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ഖാലിദ് റഹ്മാനും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരഭിമുഖത്തിൽ പൃഥ്വിരാജ് തന്നെയാണ് ഈ പ്രൊജക്ടിനെ കുറിച്ച് പറഞ്ഞത്.

താനും ഖാലിദ് റഹ്മാനും ഒരു സിനിമ ചെയ്യുന്നുണ്ടെന്നും സപ്തമ ശ്രീയുടെ സമയത്ത് തന്നെ ഖാലിദ് റഹ്മാന്റെ കഴിവിൽ താൻ ഇംപ്രസ് ആയെന്നും, അതുകൊണ്ടാണ് ഖാലിദിന്റെ ആദ്യ ചിത്രം അനുരാഗ കരിക്കിൻ വെള്ളം താൻ പ്രൊഡ്യൂസ് ചെയ്തതെന്നുമാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

Read more

അതേസമയം എമ്പുരാന്റെ ചിത്രീകരണം നടക്കുന്നതിനാൽ ഈ വർഷം അവസാനമായിരിക്കും ഖാലിദുമായുള്ള ചിത്രം ആരംഭിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.