മരക്കാറിന് മുമ്പ് പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം റിലീസിന് എത്തുന്നു; തിയതി പുറത്ത്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം “ഹംഗാമ 2” റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.

പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2.

ഹംഗാമ 2 ആദ്യ സിനിമ “ഹംഗാമ”യുടെ തുടര്‍ക്കഥ അല്ലെന്നും പുതിയ കഥയായിരിക്കുമെന്നും പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോമഡിക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയദര്‍ശന്റെ തന്നെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ഹംഗാമ.

Read more

അതേസമയം, പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചിത്രം “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” ഓണം റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.