'ജോസഫ്' തമിഴ് പതിപ്പില്‍ നായിക ഷംന കാസിം

ജോജു ജോര്‍ജ് വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ “ജോസഫ്” ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നായികയായി എത്തുന്നത് നടി ഷംന കാസിം. താരം തന്നെയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. നിര്‍മാതാവും നടനുമായ ആര്‍.കെ സുരേഷ് ആണ് നായകനായി എത്തുന്നത്.

ചിത്രത്തിനു വേണ്ടിയുള്ള ആര്‍.കെ സുരേഷിന്റെ മേക്കോവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ജോസഫ് തമിഴ് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നതും എം പത്മകുമാര്‍ ആണ്. തമിഴ് സംവിധായകന്‍ ബാലയാണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നത്.

Read more

വന്‍ താരനിരയില്ലാതെ തന്നെ തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് ജോസഫ്. ഷാഹി കബീര്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മെഡിക്കല്‍ രംഗത്തെ മോശം പ്രവണതകളെ തുറന്നു കാണിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്, ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.