മമ്മൂട്ടി അകത്തും പുറത്തും സുന്ദരന്‍: സിമ്രാന്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് സിമ്രാന്‍. ഇതരഭാഷാ ആരാധകരെ പോലെ തന്നെ മലയാളികള്‍ക്കും സിമ്രാന്‍ പ്രിയ നടിയാണ്. മലയാളത്തില്‍ സിമ്രാനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സിമ്രാന്‍. അകത്തും പുറത്തും സുന്ദരനായ വ്യക്തിയാണ് മെഗാസ്റ്റാറെന്നാണ് സിമ്രാന്‍ പറയുന്നത്. മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നല്ല ഓര്‍മകളാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ…’ മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല ഓര്‍മകളുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ഒരാളാണ്. അദ്ദേഹത്തിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷമുണ്ട്’; നടി പറയുന്നു.

‘സൗത്തിന്ത്യയിലെ എന്റെ ആദ്യത്തെ അഭിനയം മമ്മൂട്ടി സാറിനോടൊപ്പമായിരുന്നു വളരെ ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്’; സിമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

Read more

റോകട്രി റെഡ് കാര്‍പറ്റില്‍ ബിഹൈന്‍ഡ് വുഡ്സിനോടായിരുന്നു സിമ്രാന്റെ പ്രതികരണം.