ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നു

മലയാള സിനിമയും ആദ്യമായി ഒടിടി റിലീസിനൊരുങ്ങുന്നു. ജയസൂര്യ ചിത്രം “സൂഫിയും സുജാതയു”മാണ് ആമസോണ്‍ പ്രൈമില്‍ ലോകമെമ്പാടും റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് ജയസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ സിനിമ കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ മറ്റ് വര്‍ക്കുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം അദിതി റാവു ഹൈദരി ആണ് നായിക.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം.

അമിതാഭ് ബച്ചന്‍ ചിത്രം “ഗുലാബോ സിതാബോ”, ജ്യോതിക ചിത്രം “പൊന്‍മകള്‍ വന്താല്‍” എന്നിവയും ഒടിടി റിലീസിനെത്തുന്നുണ്ട്.

Read more

https://www.instagram.com/p/CAMcD10n0ux/?igshid=iwvqbfsq33ug