ആറ്റുകാലമ്മയുടെ അനനുഗ്രഹം തേടി ഭക്തര്‍ ഇത്തവണ വീടുകളില്‍ പൊങ്കാലയര്‍പ്പിച്ചു. സുരേഷ് ഗോപിയും കുടുംബവും നടിമാരായ ചിപ്പിയും ആനിയും വീടുകളില്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ പൊങ്കാല ആഗോള ഉത്സവമായി മാറിയെന്ന് സുരേഷ് പറഞ്ഞു.
തൊണ്ണൂറില്‍ ഫെബ്രുവരി എട്ടാം തീയതി കല്യാണം കഴിഞ്ഞ് നടന്ന പൊങ്കാല തുടങ്ങി ഇന്നുവരെ പൊങ്കാലയ്ക്ക് എത്തുന്നുണ്ട്. സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് പൊങ്കാല ഇടുമ്പോള്‍ പുരുഷന്‍മാര്‍ തീര്‍ച്ചയായിട്ടും ആ ഗൃഹത്തില്‍ ഉണ്ടാവുക എന്ന് പറയുന്നത് ആചാരത്തിന്റെ ഭാഗമാണ്.
ഇത്രയും കാലം ഉണ്ടാവാന്‍ സാധിച്ചിട്ടുണ്ട്. പൊങ്കാലയുടെ സാന്നിധ്യം കൂടി. തിരുവനന്തപുരത്ത് റോഡുകള്‍ ബ്ലോക്ക് ചെയ്ത് ഒരു ഉത്സവമായി മാറി. അത് ഒരു ആനന്ദമായി. എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും മതത്തിനും ജാതിക്കും വിശ്വാസത്തിനും അതീതമായി സന്തോഷം പകരുന്ന കാഴ്ചയായി മാറി.
എല്ലാവര്‍ക്കും ആനന്ദമായി മാറി. 2020ല്‍ നല്ല രീതിയില്‍ തന്നെ നടത്തി. സമൂഹത്തിന്റെ ആവശ്യം അനുസരിച്ചാണ് ആചാര മര്യാദകള്‍ പാലിച്ച് വീടുകളിലേക്ക് വന്നപ്പോള്‍ കൊല്ലത്ത് ഉള്ളവര്‍ക്കും ആലപ്പുഴയില്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ഇരിക്കുന്നവര്‍ക്കും ഈ വര്‍ഷം പൊങ്കാലിടുമ്പോള്‍ സന്തോഷം.
Read more
കാരണം ഒരു തുല്യത വന്നു. 1500 പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും വീടുകളില്‍ പൊങ്കാലയിട്ടു എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, ആറ്റുകാലിലെന്ന പോലെ ചിട്ടകളും ആചാരങ്ങളും പാലിച്ചാണ് ഭക്തര്‍ വീടുകളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും സമീപത്തെ ക്ഷേത്ര പരിസരങ്ങളിലുമായി പൊങ്കാലയിട്ടു.