പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രതികരിക്കാനുള്ള അറിവില്ല: തപ്‌സി പന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തനിക്ക് മതിയായ അറിവില്ലെന്ന് നടി തപ്‌സി പന്നു. ഒരു വിഷയത്തെക്കുറിച്ചും പ്രതികരിക്കാന്‍ തനിക്ക് മടിയില്ല, എന്നാല്‍ മതിയായ അറിവില്ലാതെ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തപ്‌സി വ്യക്തമാക്കി.

“”പൗരത്വ നിയമ ഭേദഗതി”യെ കുറിച്ച് ഞാന്‍ എന്റെ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടില്ല, കാരണം ഞാന്‍ അതിനെ കുറിച്ച് പഠിച്ചിട്ടില്ല. എന്നാല്‍ ജാമിയയില്‍ സംഭവിച്ചത് നല്ല കാര്യങ്ങളല്ല. വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമണം ദുഖകരമാണ്. എന്തോ വലിയ കാര്യം സംഭവിച്ചിട്ടുണ്ട്, അതിലും വലുത് സംഭവിക്കാനിരിക്കുന്നു എന്നാണ് തോന്നുന്നത്”” എന്ന് തപ്‌സി പറഞ്ഞു.

Read more

“”ഞാന്‍ നന്നായി വായിച്ചിരുന്നെങ്കില്‍ എനിക്ക് അഭിപ്രായം പറയാമായിരുന്നു. ദിവസവും പുതിയ കാര്യങ്ങളാണ് കാണാറ്. ഒരോരുത്തരും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്.”” മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് ഷോക്ക് എത്തിയപ്പോഴാണ് തപ്‌സിയുടെ പ്രതികരണം.