തല അജിത്ത് മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാറില്ല!

തമിഴ് സിനിമാരംഗത്തെ മുന്‍നിരത്താരങ്ങളിലൊരാളാണ് തല അജിത്ത്. എങ്കിലും സോഷ്യല്‍മീഡിയയിലൊന്നും നടന്‍ സജീവമല്ല. ആരാധകരുടെ കൂട്ടായ്മകളുമില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാറില്ല.

അജിത്തിന്റെ നമ്പര്‍ ഏതു പേരില്‍ സേവ് ചെയ്യുമെന്ന് ഒരു അഭിമുഖത്തില്‍ തൃഷയോട് ചോദിച്ചപ്പോള്‍ അദ്ദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നായിരുന്നു നടിയുടെ മറുപടി. പിന്നെ എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തുന്നതെന്ന ചോദ്യത്തിന് നടന്റെ സഹായി എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകാറുണ്ടെന്നും അതുകൊണ്ട് മൊബൈല്‍ ഫോണ്‍ ആവശ്യമില്ലെന്നുമായിരുന്നു മറ്റൊരു വൃത്തത്തിന്റെ വെളിപ്പെടുത്തല്‍.

ഓരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും പ്രത്യേകം സിം കാര്‍ഡാണ് താരം ഉപയോഗിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ആ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ സിം കാര്‍ഡ് മാറ്റുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Read more

തന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള വാര്‍ത്തകളും അപ്‌ഡേറ്റുകളും തന്റെ വക്താവായ സുരേഷ് ചന്ദ്ര വഴിയാണ് നടന്‍ പ്രേക്ഷകരെ അറിയിക്കുന്നത്.