മതവികാരം വ്രണപ്പെടുമെന്ന് വിമര്‍ശനം; 'ഗാഗുല്‍ത്തായി'ല്ല ഇനി 'കോഴിപ്പോര്' മാത്രം

മതവികാരം വ്രണപ്പെടുമെന്ന വിമര്‍ശനത്തെ തുടര്‍ന്ന് “ഗാഗുല്‍ത്തായിലെ കോഴിപ്പോര്” എന്ന ചിത്രത്തിന്റെ പേര് മാറ്റി. “ഗാഗുല്‍ത്തായിലെ” ഒഴിവാക്കി “കോഴിപ്പോര്” എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ക്രിസ്തീയ മത വികാരം വ്രണപ്പെടും എന്ന തരത്തിലുളള വാദം ഫിലിം ചേംബറില്‍ നിന്നും ഉയര്‍ന്നതിനാലാണ് പേര് മാറ്റിയിരിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതുമുഖ സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ. പിക് മൂവിസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Read more

അഞ്ജലി നായര്‍, വീണ നന്ദകുമാര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി അനില്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.