ടൊവീനോ തോമസിന് കോവിഡ്

നടന്‍ ടൊവീനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം ഇപ്പോള്‍ സെല്‍ഫ് ക്വാറന്റൈനില്‍ ആണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗമാണ് തനിക്കെന്നും പേടിക്കേണ്ട കാര്യങ്ങളില്ലെന്നും ടൊവീനോ അറിയിച്ചു.

“ഇനിയുള്ള കുറച്ച് ദിവസങ്ങള്‍ ക്വാറന്റൈനില്‍ ആകും. തിരിച്ചുവന്ന ശേഷം ഇനിയും നിങ്ങളെ രസിപ്പിക്കുന്നത് തുടരുന്നതായിരിക്കും. എല്ലാവരും സുരക്ഷയോടെ ഇരിക്കുക.”-ടൊവീനോ പറയുന്നു.

Read more

മിന്നല്‍ മുരളിയാണ് താരത്തിന്റേതായി ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരുന്ന ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്റെ ചിത്രീകരണം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.