'Tസുനാമി' തുടങ്ങി; ആദ്യദിനം ലൊക്കേഷനില്‍ സംഭവിച്ചത്, ചിത്രവുമായി ലാല്‍

ലാല്‍ തിരക്കഥയൊരുക്കി മകന്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം “Tസുനാമി”യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രം ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാലിന്റെ മരുമകന്‍ കൂടിയാണ് അലന്‍.

“നിഷ്‌കളങ്കമായ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി” എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. 2016-ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറാണ് ലാല്‍ തിരക്കഥയെഴുതി ഒടുവില്‍ പുറത്തുവന്ന ചിത്രം. സിദ്ദിഖിനൊപ്പമായിരുന്നു തിരക്കഥ. “ഡ്രൈവിംഗ് ലൈസന്‍സി”ന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് Tസുനാമി.

Read more

jean