'തമിഴ്‌നാട്ടില്‍ അജിത്തിനേക്കാള്‍ വലിയ താരം വിജയ്'; പ്രസ്താവനയില്‍ കുടുങ്ങി 'വാരിസ്' നിര്‍മ്മാതാവ്

അടുത്ത വര്‍ഷം ജനുവരിയില്‍ ക്ലാഷ് റിലീസിന് തയാറെടുക്കുകയാണ് വിജയ് ചിത്രം ‘വാരിസും’, അജിത്ത് ചിത്രം ‘തുനിവും’. ജനുവരി 12ന് ആണ് രണ്ട് സിനിമകളും റിലീസിന് ഒരുങ്ങുന്നത്. ഇതോടെ വിജയ്-അജിത്ത് ആരാധകര്‍ക്കിടയിലും വലിയൊരു മത്സരം നടക്കുന്നുണ്ട്.

ഇതിനിടെ ഒരു പ്രസ്താവനയുടെ പേരില്‍ രൂക്ഷമായ വിമര്‍ശനം നേരിടുകയാണ് വാരിസിന്റെ നിര്‍മ്മാതാവ് ദില്‍ രാജു. നടന്‍ വിജയ്‌യെ പ്രശംസിച്ചു കൊണ്ട് നിര്‍മ്മാതാവ് നടത്തിയ പരാമര്‍ശമാണ് പുലിവാലയത്. തമിഴ്‌നാട്ടില്‍ അജിത്തിനേക്കാള്‍ വലിയ താരം വിജയ് ആണ് എന്നായിരുന്നു ദില്‍ രാജു പറഞ്ഞത്.

വിതരണക്കാരനായ ഉദയനിധി സ്റ്റാലിനോട് വാരിസിന് കൂടുതല്‍ സ്‌ക്രീനുകള്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിനോടായിരുന്നു ദിര്‍ രാജുവിന്റെ പ്രതികരണം. ഇതാണ് വാരിസിന്റെ നിര്‍മ്മാതാവിനെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്.

പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അജിത്ത് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അജിത്തിന്റെയും വിജയുടെയും ചിത്രങ്ങള്‍ ചേര്‍ത്തു വച്ചുള്ള ട്രോള്‍ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Read more

എച്ച് വിനോത് സംവിധാനം ചെയ്യുന്ന സിനിമയാണ് തുനിവ്. വംശി പൈഡിപ്പള്ളിയാണ് വാരിസ് ഒരുക്കുന്നത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്ത്-വിജയ് ചിത്രങ്ങള്‍ ക്ലാഷ് റിലീസിന് ഒരുങ്ങുന്നത്. 2014ല്‍ വിജയ്‌യുടെ ‘ജില്ല’യും അജിത്തിന്റെ ‘വീര’വുമാണ് ക്ലാഷ് റിലീസ് ആയി തിയേറ്ററില്‍ എത്തിയത്.