നടന്‍ വരുണ്‍ ധവാനെതിരെ ട്രാഫിക് നിയമ ലംഘനത്തിന് നടപടി സ്വീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചതിനാണ് വരുണ്‍ ധവാന് കാണ്‍പൂര്‍ പൊലീസ് ചലാന്‍ അയച്ചത്. താരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വരുണ്‍ ധവാന്‍ കാണ്‍പൂരില്‍ എത്തിയത്. വരുണ്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പ്ലേറ്റും തകരാറിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാര്‍ കണ്ടെത്തിയാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Read more
ഇതാദ്യമായല്ല ട്രാഫിക്ക് നിയമലംഘന കുറ്റത്തിന് വരുണ്‍ ധവാനെതിരെ നടപടികളുണ്ടാകുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കാറില്‍ തൂങ്ങി കിടന്ന് ആരാധകനൊപ്പം ചിത്രമെടുത്തതിന് നടനെതിരെ മഹാരാഷ്ട്ര പൊലീസ് നടപടിയെടുത്തിരുന്നു.നിലവില്‍ ജാന്‍വി കപൂറിനൊപ്പമുള്ള സിനിമയിലാണ് ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങള്‍ പല സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.