വെങ്കട് പ്രഭുവും വിജയ്‌യും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള ചിത്രം ‘കസ്റ്റഡി’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വെങ്കട് പ്രഭുവും വിജയ്‌യും ഒന്നിക്കുമെന്ന വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ദളപതി 68’ വെങ്കട് പ്രഭു സംവിധാനം ചെയ്‌തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിരവധി പേരാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. താന്‍ ഒരു പുതിയ തിരക്കഥയുടെ ജോലികളില്‍ ആണെന്നും അത് വിജയ്‌യ്ക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേരത്തെ ഒരു അഭിമുഖത്തില്‍ വിക്രം പ്രഭു പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

‘ലിയോ’യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Read more

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് വിജയ്‌യ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്ക്ക് ഒപ്പം എത്തിയിരുന്നു. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷുമാണ് വിജയ് നായകനായ ‘വാരിസ്’ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.