'രജനി സാറിന്റെ അണ്ണാത്തെയ്ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല'; ആളില്ലാത്തതിനാല്‍ ഷോ മുടങ്ങുന്നു; മിഷന്‍ സി നീട്ടിവെക്കാന്‍ ഒരുങ്ങി സംവിധായകന്‍

മിഷന്‍ സി എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. എന്നാല്‍ . മികച്ച പ്രതികരണം നേടുന്ന സിനിമയുടെ പ്രദര്‍ശനം മാറ്റിവെക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.രജനികാന്ത് നായകനാകുന്ന അണ്ണാത്തെ പോലുള്ള സിനിമകള്‍ക്ക് പോലും പ്രേക്ഷകരെ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍.

തിയേറ്റര്‍ ഉടമകളായ തന്റെ പല സുഹൃത്തുക്കളും മിഷന്‍ സി തല്‍ക്കാലം നിര്‍ത്തിവെച്ച് കുറച്ച ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനം ചെയ്യാന്‍ പറഞ്ഞു. സിനിമ പ്രേക്ഷകരിലേക്ക് എത്തണം എന്നാണ് തന്റെ ആഗ്രഹം.

വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍:ആളില്ലാത്തതിനാല്‍ തിയേറ്ററുകള്‍ പലതും പൂട്ടിയിടുന്നു. രജനി സാറിന്റെ അണ്ണാത്തെ പോലുള്ള പടങ്ങള്‍ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല. മിക്ക സിനിമകള്‍ക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുന്നു. അടുപ്പമുള്ള തിയേറ്റര്‍ സുഹൃത്തുക്കള്‍ പറയുന്നു, ഒന്ന് നിര്‍ത്തിവെച്ചു കുറച്ചു ദിവസം കഴിഞ്ഞു പ്രദര്‍ശനം തുടങ്ങിയാല്‍ മതിയെന്ന്.മിഷന്‍ സി ജനങ്ങളിലേക്ക് എത്തേണ്ട സിനിമയാണ് എന്നാണ് ഇപ്പോള്‍ വന്നിട്ടുള്ള റിവ്യൂ കളില്‍ നിന്നും വ്യക്തമാകുന്നത്.

Read more

തിയേറ്ററില്‍ കാണേണ്ട സിനിമയാണ് മിഷന്‍ സി എന്നാണ് മിക്കവരുടെയും അഭിപ്രായം. രജനി, വിശാല്‍, ആര്യ പോലുള്ള വലിയ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുന്നില്ല.ജനം തിയേറ്ററില്‍ വരുന്നത് വരെ ‘മിഷന്‍ സി’ നീട്ടി വെക്കണമെന്ന എന്റെ അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം. വാക്സിനേഷന്‍ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. കുട്ടികളുമായി ഫാമിലികള്‍ വീണ്ടും തീയേറ്ററിലെത്തും, അതുറപ്പാണ്. അതിനു സിനിമാ പ്രവര്‍ത്തകരും കൂടെ നില്‍ക്കണം. ഒപ്പം ജനങ്ങളുടെ ഭീതി അകന്നു തിയേറ്ററില്‍ എല്ലാരും എത്തുവാന്‍ നമുക്ക് ശ്രമിക്കാം.