ബ്രിട്ടീഷ് അഭിനേതാവും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ പോള്‍ ഗ്രാന്റ് (56) അന്തരിച്ചു. മാര്‍ച്ച് 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നടനെ പ്രതികരണശേഷിയില്ലാതെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.
മാര്‍ച്ച് 19 ഞായറാഴ്ച ഗ്രാന്റിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മകള്‍ സോഫി ജെയ്ന്‍ ഗ്രാന്റ് ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം വളരെ അറിയപ്പെടുന്ന, ആദരിക്കപ്പെടുന്ന, സ്നേഹിക്കപ്പെടുന്ന വ്യക്തിയായിരുന്നു. അദ്ദേഹം വളരെ വേഗം പോയി’, സോഫി ജെയ്ന്‍ ഗ്രാന്റ് പറഞ്ഞു.
‘ഹാരി പോട്ടര്‍’ ഫ്രാഞ്ചൈസിയില്‍ അദ്ദേഹം അവതരിപ്പിച്ച ഗോബ്ലിന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.’സ്റ്റാര്‍ വാര്‍സ്’ ഫ്രാഞ്ചൈസിയിലെ ‘റിട്ടേണ്‍ ഓഫ് ദി ജെഡി’ എന്ന സിനിമയില്‍ ഈവോക്ക് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.
Read more
ഈ സിനിമകള്‍ കൂടാതെ ‘ദി ഡെഡ്’, ‘ലാബിരിന്ത്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.