കായംകുളം കൊച്ചുണ്ണിയെകാണാന്‍ സിങ്കമെത്തി; വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇന്നലെ രണ്ട് അതിഥികളെത്തി. മറ്റാരുമല്ല സാക്ഷാല്‍ സൂര്യയും ജ്യോതികയും. കേരളവും കര്‍ണാടകയും അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് തലപ്പാടിയിലെ ലൊക്കേഷനിലാണ് സംഭവം. ശനിയാഴ്ച വൈകീട്ട് നാലരയോടെ സെറ്റിലെത്തിയതാര ദമ്പതിമാര്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. സംവിധായകന്‍ റഓഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, നിവിന്‍ പോളി മറ്റു അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് താര ജോഡിയെ സ്വീകരിച്ചത്.

കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്കും ഇരുവരും ചേര്‍ന്ന് പുറത്തിറക്കി. അമലാപോളാണ് ചിത്രത്തിലെ നായിക. സിനിമയ്ക്ക് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിച്ചിരുന്നു. രൂപത്തിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.facebook.com/RosshanAndrrews/photos/pcb.1504603572910385/1504600736244002/?type=3&theater

https://www.facebook.com/RosshanAndrrews/photos/pcb.1504603572910385/1504600842910658/?type=3&theater

https://www.facebook.com/RosshanAndrrews/photos/pcb.1504603572910385/1504601102910632/?type=3&theater

Read more