'അമ്പിളീ ഞാന്‍ നിങ്ങളോട് നൂറു തവണ പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛന്‍ നിങ്ങളുടെ ഭര്‍ത്താവല്ലെന്ന്'; ആരോപണവിധേയായ സ്ത്രീയുടെ വാക്കുകള്‍

നടി അമ്പിളിദേവിയും ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങളും ഇരുവരുടെയും പ്രതികരണങ്ങളുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആദിത്യന്‍ തൃശൂരിലുള്ള വീട്ടമ്മയുമായി പ്രണയത്തിലാണെന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളി തുറന്നു പറഞ്ഞത്.

വിവാഹത്തിന് മുമ്പും ശേഷവും അമ്പിളി മറ്റൊരാളുമായി പ്രണയത്തില്‍ ആയിരുന്നു എന്നാണ് ആദിത്യന്‍ പറയുന്നത്. ഇതിനിടെ ആദിത്യന്റെ കാമുകി എന്ന ആരോപിക്കപ്പെട്ട സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് കൗമുദി ടിവി പുറത്തുവിട്ടിരിക്കുന്നത്.

ആരോപണവിധേയായ സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

അമ്പിളീ നൂറു തവണ ഞാന്‍ നിങ്ങളോട് നൂറു തവണ പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛന്‍ നിങ്ങളുടെ ഭര്‍ത്താവല്ല, അതെന്റെ ഭര്‍ത്താവാണെന്ന്. മറ്റുള്ളവര്‍ പറഞ്ഞു നടക്കുന്ന വിഷയങ്ങള്‍ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭര്‍ത്താവ് നല്ല വ്യക്തിയാണ്. അയാള്‍ നിങ്ങളുടെ മകനേയും, മറ്റൊരാളില്‍ ഉണ്ടായ മകനേയും പൊന്നു പോലെ നോക്കുന്നില്ലേ. ഇതൊക്കെ ഞാന്‍ നേരിട്ട് കാണുന്നത് അല്ലേ?

അദ്ദേഹത്തിന്റെ സ്‌നേഹം എനിക്ക് മാത്രമല്ല, കേരളത്തിലുള്ള ഒരുപാട് സ്ത്രീകള്‍ അതിനു കമന്റ് ചെയ്തിട്ടുണ്ട്. അവര്‍ എല്ലാവരിലും നിങ്ങളുടെ ഭര്‍ത്താവ് മോശം പ്രവര്‍ത്തിക്കുക അല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് മനസിലാക്കൂ. ആരെങ്കിലും പറയുന്ന കഥകള്‍ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ. നിങ്ങള്‍ ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു, അത് അങ്ങനെ അല്ല എന്ന്.

Read more

എന്റെ ഫോണില്‍ നിന്നും മെസേജ് അയച്ചത് എന്റെ ഭര്‍ത്താവാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ. നിങ്ങള്‍ വിളിച്ചപ്പോ ഞാന്‍ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങള്‍ ഒക്കെ എന്ന്. അതൊന്ന് മനസിലാക്കൂ. എന്റെ പേരില്‍ ഒരു ജീവിതം നശിക്കാന്‍ പോവുകയാണ്. പല കുട്ടികളുടെയും ജീവിതവും നശിക്കാന്‍ പോവുകയാണ് എന്നുള്ള അവസ്ഥ വന്നപ്പോള്‍ ആണ് ഞാന്‍ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും കള്ളക്കഥകള്‍ വിശ്വസിക്കല്ലേ.