താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദില്‍ഷ പ്രസന്നന്‍. സഹമത്സരാര്‍ത്ഥികളായ ഡോ. റോബിന്‍ രാധകൃഷ്ണനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കി എന്ന വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും എതിരെയാണ് ദില്‍ഷ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്.
ബിഗ് ബോസില്‍ നിന്നും ആകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള കമന്റുകളും തമ്പ്‌നെയിലിലുള്ള വീഡിയോകളാണ് വന്നിരുന്നത്. ഭയങ്കര വിഷമമായിരുന്നു.
ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ പുറത്ത് എന്താണ് നടക്കുന്നതെന്നോ റിയാലിറ്റി എന്താണെന്നോ അറിയില്ലായിരുന്നു. മാതാപിതാക്കള്‍ കാറില്‍ മുംബൈയിലേക്ക് യാത്ര ചെയ്ത് വന്നു. അന്ന് രാത്രി തന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോരുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ഒന്നും പോയില്ല.
Read more
എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ആ സമയത്ത് ഒരുപാട് കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ എത്തിയതിന് ശേഷം ഇതൊക്കെയാണ് റിയാലിറ്റി എന്നവര്‍ പറഞ്ഞ് മനസിലാക്കി തന്നു. പുറത്ത് നടന്ന കാര്യങ്ങളൊക്കെ കുറച്ച് അറിഞ്ഞതിന് ശേഷമാണ് താന്‍ മീഡിയയ്ക്ക് മുന്നിലേക്ക് വന്നത് എന്നാണ് ദില്‍ഷ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.