'ബിജെപിക്കായി പണമെത്തി', ഹവാല പണമായി എത്തിയത് 41.4 കോടി; കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് റിപ്പോർട്ട് പുറത്ത്

കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന പൊലീസ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ റിപ്പോർട്ട് പുറത്ത്. 2021ൽ തിരഞ്ഞെടുപ്പ് സമയത്ത് ധർമരാജൻ വഴി ഹവാലപ്പണമായി എത്തിയത് 41.4 കോടി രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ബിജെപിക്കായിയാണ് പണമെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more

14.1 കോടി പണമെത്തിയത് കർണാടകയിൽ നിന്നുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് ഹവാല റൂട്ടിലൂടെ 27 കോടി പണമെത്തി. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് 33.50 കോടി രൂപ. അതേസമയം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹവാല റൂട്ടുകളുടെ പട്ടികയും പൊലീസ് റിപ്പോർട്ടിൽ ഉണ്ട്.