പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് പൊലീസ് പിടിയിലായത്. പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതിയിലാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി ലഭിച്ചത്. പീഡനവിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

Read more

പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.