ഒന്‍പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയില്‍

കൊല്ലം അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ തവര്‍തോട്ടം സ്വദേശി മണിക്കുട്ടനാണ് അറസ്റ്റിലായത്. ജനുവരി 20ന് ആയിരുന്നു പ്രതി കുട്ടിയെ വീട്ടിനുള്ളില്‍ ജനല്‍കമ്പിയില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചത്.

പ്രതിയുടെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങുന്നതിനാണ് കുട്ടി എത്തിയത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പേടിച്ച കുട്ടി ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ കുട്ടിയെ പിന്തുടര്‍ന്ന് ബലം പ്രയോഗിച്ച് തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു.

Read more

തുടര്‍ന്ന് കെട്ടഴിച്ച് കുട്ടി സ്വയം രക്ഷപ്പെടുകയായിരുന്നു. സ്വന്തം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. അഞ്ചല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.