ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തെ റിമാന്റ് ചെയ്തു. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. പോക്‌സോ വകുപ്പിനൊപ്പം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ എറണാകുളം ജില്ലാ പോക്‌സോ കോടതി പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തി ഇന്നലെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടിയുടെ തായ്ക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിന് വെക്കും. അവിടെ സഹപാഠികളും അധ്യാപകരും കുട്ടിക്ക് അന്ത്യമോപചാരം അർപ്പിക്കും. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന കേസിലെ പ്രതി അസഫാക് ആലം താൻ തനിച്ചാണ് കൊലപാതകം നടത്തിയത് എന്നും വൈകിട്ട് 5 . 30 നാൻ ക്രൂരകൃത്യം ചെയ്തത് എന്നും പൊലീസിന് മൊഴി നൽകി.

കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും കല്ല്‌കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയർ പോലുള്ള വസ്തുകൊണ്ട് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Read more

അതേ സമയം കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരക്കണക്കിന് കുരുന്നിന് ആദരാഞ്ജലി അർപ്പിച്ചത്.