പണിമുടക്ക് ദിനത്തില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍

ദേശീയ പണിമുടക്ക് ദിനത്തില്‍ മലപ്പുറത്തുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായ സംഭവത്തിലാണ് നടപടി.

ഓട്ടോ ഡ്രൈവറായ യാസറിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്ക് ദിവസം രോഗിയുമായി പോകുകയായിരുന്നു യാസര്‍. ഇതിനിടെ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

Read more

ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ വ്യാപകങ്ങളില്‍ വാഹനം തടയുന്നതും കടയടപ്പിക്കുന്നതുമടക്കം സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു.