ബഫര്‍ സോണ്‍; മൂന്നാമത് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവ്

ബഫര്‍ സോണുകള്‍ ഉള്‍പ്പെടുത്തി മൂന്നാമത് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും വ്യാപക ആശയക്കുഴപ്പവും. എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങി വിവിധയിടങ്ങളില്‍ സമരസമിതികള്‍ എതിര്‍പ്പുമായി രംഗത്തെത്തി.

ഒരേ സര്‍വേ നമ്പര്‍ തന്നെ ബഫര്‍സോണിനുള്ളിലും പുറത്തും ഉള്‍പ്പെട്ടിട്ടുണ്ട്. വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തി മാത്രം രേഖപ്പെടുത്തിയതും ബഫര്‍സോണ്‍ മേഖല അടയാളപ്പെടുത്താത്തതും ആശങ്കയ്ക്കിട നല്‍കിയിട്ടുണ്ട്. ബഫര്‍സോണ്‍, വന്യജീവി സങ്കേതം, പഞ്ചായത്ത് അതിര്‍ത്തി എന്നിവ ചേരുന്നിടത്ത് പഞ്ചായത്തിന്റെ അതിര്‍ത്തി വ്യക്തമാകുന്നില്ലെന്ന പരാതിയുമുണ്ട്.

വനാതിര്‍ത്തിയും ബഫര്‍സോണ്‍ അതിര്‍ത്തിയും വേര്‍തിരിച്ച് വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുന്നു. ജനുവരി ഏഴുവരെ പരാതി നല്‍കാം. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്.

Read more

സര്‍വേ നടത്തിയ പ്ലോട്ട്, വില്ലേജ്, പഞ്ചായത്ത് തുടങ്ങിയവ മാപ്പില്‍ പ്രത്യേകം കാണാം . 22 സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ഭൂപടത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് പിങ്ക് നിറമാണ്. പച്ച- വനം, കറുപ്പ്- പഞ്ചായത്ത്, ചുമപ്പ്- വാണിജ്യകെട്ടിടങ്ങള്‍, നീല – വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബ്രൗണ്‍-ഓഫിസ്, മഞ്ഞ-ആരാധനാലയങ്ങള്‍, വയലറ്റ്- താമസസ്ഥലം