മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ചാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും വി ഡി സതീശൻ പരിഹസിച്ചു.
എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല.സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും വി ഡി സതീശൻ പറഞ്ഞു.