കേസ് അട്ടിമറിച്ച് നന്ദകുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം, മന്ത്രി ബിന്ദു കൂട്ടുനിൽക്കുന്നു: ദീപ പി മോഹനൻ

എം.ജി സർവകലാശാലയിൽ ജാതിവിവേചനത്തിനെതിരെ ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. അതേസമയം “ക്രിമിനൽ നന്ദകുമാറിനെ സംരക്ഷിക്കുന്ന സി.പി.എം ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്,” എന്ന് ഗവേഷക ഫെയ്‌സ്ബുക്കിൽ കുറിച്ചു. “എസ്.സി/എസ്.ടി അട്രോസിറ്റി കേസ് അട്ടിമറിച്ചത് ഉൾപ്പെടെ നാളിതുവരെ നന്ദകുമാറിനെ സംരക്ഷിച്ചതും പാർട്ടിയാണ്.  മന്ത്രി ആർ ബിന്ദു കൂട്ടുനിൽക്കുന്നു,” എന്നും ദീപ പി മോഹനൻ ആരോപിക്കുന്നു.

ഗവേഷക ജാതി വിവേചന പരാതി ഉന്നയിച്ച ഡോക്ടർ നന്ദകുമാര്‍ കളരിക്കലിനെ നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന്  മാറ്റിയതിനാൽ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ.ബിന്ദു ഇന്നലെ രാത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. സർവകലാശാല വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

ക്രിമിനൽ നന്ദകുമാറിനെ സംരക്ഷിക്കുന്ന CPIM ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. SC/ST അട്രോസിറ്റി കേസ് അട്ടിമറിച്ചത് ഉൾപ്പെടെ നാളിതുവരെ സംരക്ഷിച്ചതും പാർട്ടിയാണ്. മന്ത്രി ബിന്ദു കൂട്ടുനിൽക്കുന്നു. പാർട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയിൽ നിന്ന് കൂടുതലൊന്നും ഇനി പ്രതീക്ഷിക്കാനില്ല.

നന്ദകുമാറിന് എതിരെയുള്ള സർവ്വകലാശാല അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ക്രിമിനലിനെ ഇടത് സിൻഡിക്കേറ്റിലും,ഗവേഷണ സ്ഥാപനമായ IIUCNN ലും, ഇടത് അധ്യാപക അസോസിയേഷനിലും നിലനിർത്തിയിരിക്കുന്നു….

Read more