വാഷിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് ഡി.വൈ.എഫ്‌.ഐ നേതാവിന് ദാരുണാന്ത്യം

വാഷിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് മരിച്ചു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

Read more

ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഡിവൈഎഫ്‌ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.