കൊച്ചിയില്‍ വീട്ടുടമസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടുടമസ്ഥ നല്‍കിയ പരാതിയില്‍ ആലുവ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്. ജയപ്രകാശ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
പ്രതി ഏറെ കാലമായി പരാതിക്കാരിയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.